
മഴുവന്നൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെയും സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ കാർഷിക വിളകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത ചോളം നൂറുമേനി വിളവ് ലഭിച്ചു. ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച കപ്പ, മഞ്ഞൾ, ചേന, ചേമ്പ്, ഇഞ്ചി, വാഴ, കൂർക്ക തുടങ്ങിയ നിരവധി കൃഷികൾക്കൊപ്പമായിരുന്നു ചോളം കൃഷിയും. വാര്യർ ഫൌണ്ടേഷനായിരുന്നു കൃഷി നടത്തിയത്. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടിൽ അദ്ധ്യക്ഷനായി. കൺവീനർ അനിയൻ പി.ജോൺ, കമ്മിറ്റി അംഗങ്ങളായ രാജു പി.ഒ, ഏലിയാസ് ജോൺ, പി.കെ കുട്ടികൃഷ്ണൻ നായർ, എം.പി പൈലി, വില്യംസ്.കെ അഗസ്റ്റിൻ എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി.