pm-f
കളമശേരിയിൽ പീപ്പിൾസ് മൂവ്മെൻ്റ് ഫോറം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനം

കളമശേരി: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മൂന്നുമുന്നണികൾക്കും ഭീഷണിയായി പീപ്പിൾസ് മൂവ്മെന്റ് ഫോറം രംഗത്ത്. കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരം കൂട്ടായ്മകൾ രൂപീകരിക്കപ്പെടുകയാണ്.

കളമശേരി നഗരസഭയിലെ മുഴുവൻ വാർഡുകളിലും പീപ്പിൾസ് മൂവ്മെന്റ് ഫോറത്തിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കും. അഴിമതിയും സ്വജനപക്ഷപാതവും നടത്തി ബിനാമി ഇടപാടുകളിലൂടെ സ്വന്തം ആസ്തി വർദ്ധന നടത്തുന്ന മുന്നണിരാഷ്ട്രീയമാണ് കളമശേരിയിൽ നടക്കുന്നതെന്ന് ഫോറം കുറ്റപ്പെടുത്തി. മതേതരത്വം, സാമൂഹ്യനീതി, അഴിമതിരഹിത വികസനം എന്ന മുദ്രാവാക്യവുമായാണ് പീപ്പിൾസ് മൂവ്മെന്റ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.

കളമശേരിയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് മുക്കാപ്പുഴ നന്ദകുമാർ, വൈസ് പ്രസിഡന്റുമാരായ പ്രദീപ് സുഭാഷ്, വത്സമ്മരാജൻ, ജനറൽ സെക്രട്ടറിമാരായ ഒ.ജി. ചന്ദ്രശേഖരൻ, ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.