പിറവം : രാമമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നവീകരിച്ച സ്റ്റോറിന്റെ ഉദ്ഘാടനം 30ന് നടക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ഭദ്രദീപം കൊളുത്തും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നിയോജക മണ്ഡലത്തിലെ മറ്റ് മാവേലി സ്റ്റോറുകളും ഉടൻനവീകരിക്കുമെന്ന് എം.എൽ.എ.അറിയിച്ചു.