കൊച്ചി: വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് സമരം നടത്തുന്ന മാതാപിതാക്കളെ സാമൂഹ്യക്ഷേമ ബോർഡ് അംഗവും മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പത്മജ എസ്. മേനോനും സംസ്ഥാന സെക്രട്ടറി സ്മിതാ മേനോനും സന്ദർശിച്ചു.
പെൺമക്കൾ നഷ്ടപ്പെട്ട അമ്മയുടെ വികാരത്തെ മാനിക്കാതെ പിണറായി സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. നീതിപൂർവമായ അന്വേഷണത്തിനും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷനൽകി കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.