road


മൂവാറ്റുപുഴ: മഞ്ഞള്ളൂരുകാരുടെ കാലങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പഞ്ചായത്തിലെ അഞ്ച് പാതകൾ റോഡുകളായി ഉയർത്തും. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്നലെ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ .ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഇ.കെ. സുരേഷ്, സാബു പുന്നേക്കുന്നേൽ, റെനീഷ് റെജിമോൻ, സി.ഡി.എസ്.ചെയർപേഴ്‌സൺ അനിത റെജി, കെ.എം.മത്തായി., സജീവൻ എം.ടി, അസിസ്റ്റന്റ് എൻജിനീയർ സാം മാത്യു എന്നിവർ സംസാരിച്ചു.

അരക്കോടിയുടെ പദ്ധതി
മഞ്ഞള്ളൂർ പഞ്ചായത്തിലെ 5 പാതകളാണ് നവീകരിക്കുന്നത്. ഇതിനായി 52, 95, 000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സഞ്ചാരയോഗ്യമല്ലാത്ത റോഡുകളുടെ നിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ട്, ഗ്രാമ പഞ്ചായത്ത് ഫണ്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുകയുമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. നൂറോളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. പാറക്കെട്ടുകളിലും ഉയർന്ന പ്രദേശങ്ങളിലുമാണ് റോഡിന്റെ പ്രവൃത്തി നടക്കുന്നത്.


കമ്പനിപ്പടി-നെടുമലത്താഴം കാവന റോഡ് -25 ലക്ഷം
വെള്ളിയാങ്കൽത്താഴം കാവന റോഡ് -2,75,000 രൂപ,
കമ്പനിപ്പടി തെക്കുംമല റോഡ് -15 ലക്ഷം രൂപ,
അച്ചൻ കവല പാമ്പുറത്ത് താഴം -3.15 ലക്ഷം,
മാട്ടുപാറ വാഴയിൽത്താഴം -4,05,000 രൂപ