കാലടി: ശ്രീശങ്കര കോളേജിനും ആദിശങ്കര എൻജിനീയറിംഗ്‌ കോളേജിനും ഡബ്ലിയു.ഡബ്ലിയു.എഫ് (വേൾഡ്‌ വൈൽഡ്‌ലൈഫ് ഫണ്ട്) ഇന്ത്യയുടെ അംഗീകാരം ലഭിച്ചു.എക്കോ ഇന്ത്യ സമ്മിറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ 67 വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് കോളേജുകൾക്ക് പദവി ലഭിച്ചത്. പരിസ്ഥിതി-കാലാവസ്ഥവ്യതിയാന വകുപ്പിന്റെകീഴിൽ പ്രവൃത്തിക്കുന്ന ഭൂമിത്രസേന ക്ലബിന്റെ പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് ‌കോളേജുകളെ തെരഞ്ഞെടുത്തത്. നേതൃത്വം കൊടുക്കുന്ന അദ്ധ്യാപിക ഡോ. കെ.ഡി. മിനി, പ്രൊഫ: സിജോ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർത്ഥികൾ എക്കോ ഇന്ത്യ സമ്മിറ്റിൽ പങ്കെടുക്കും. ലോകപ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരുമായി വിവിധ വിഷയങ്ങളിൽ സംവദിക്കാനും ഡബ്ലിയു.ഡബ്ലിയു.എഫ് ട്രെയിനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനാകും.