
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ജനകീയ ,സാമൂഹ്യ ,സാംസ്ക്കാരിക ,ചാരിറ്റി മേഖലയിലെ നിസ്വാർത്ഥ സേവകനായ മനോജ് കെ.വിയെ മൂവാറ്റുപുഴ പ്രവാസി ഫോറം ആദരിച്ചു. ചടങ്ങിൽ ഫോറം ചെയർമാൻ നൗഷാദ് രണ്ടാർകര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ, പ്രവാസി ഫോറം സെക്രട്ടറി അൻഷാജ് തെന്നാലി,അബ്ദുള്ള എന്നിവർ സംസാരിച്ചു.