കൂത്താട്ടുകുളം: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നീതി നിഷേധിക്കപ്പെട്ടത്തിന് എതിരെ

യൂത്ത് കോൺഗ്രസ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്തത്തിൽ പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ , മുൻ നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ മാത്യൂ, ബോബി അച്ചുതൻ, പി.സി. ഭാസ്ക്കരൻ, അനിത ജെക്കബ്, സണ്ണി ജോർജ്, ആന്റോ അഗസ്റ്റിൻ, കെൻ മാത്യൂ, അജി കെ.കെ, ജിജോ.ടി. ബേബി, റോബിൻ തോമസ്, മാത്യു മൂപ്പനാട്ട്, അരുൺ അരയൻകാവ്, ഡിക്സൻ മാത്യു, ബിബിൻ ജോസ്, ഗ്രിഗറി അബ്രഹാം, അജു ചെറിയാൻ ,ജിനു തമ്പി എന്നിവർ സംസാരിച്ചു.