കൂത്താട്ടുകുളം: കാക്കൂർ അമ്പലപ്പടിയിൽ വനിത വ്യവസായ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്ലാൻ ഫണ്ട് 32 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് നിലകളിലായി കെട്ടിടം നിർമ്മിച്ചത്. വികസന കാര്യസമിതി അധ്യക്ഷൻ സാജു ജോൺ അദ്ധ്യക്ഷനായി. കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് അംഗങ്ങളായ ലിസി റെജി, പ്രശാന്ത് പ്രഭാകരൻ, ജോൺസൺ വർഗീസ്, കെ.എസ് മായ, ലിസി റെജി, ഹരീഷ് ആർ.നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.