കൊച്ചി: സംസ്ഥാനത്തെ സർക്കാർ നിയമ കോളേജുകളുടെ സാമൂഹികനിയമപരമായ പ്രാധാന്യം വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ചിറയിൻകീഴിലെ ഭരണഘടന സാക്ഷരതാകേന്ദ്രം ലാ ആൻഡ് ജസ്റ്റിസ് റിസേർച്ച് ഫൌണ്ടേഷനുമായി (എൽ.ജെ.ആർ.എഫ്) സഹകരിച്ച് നവംബർ 1ന് രാവിലെ പത്തിന് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഗൂഗിൾ മീറ്റിലൂടെയാണ് വെബിനാർ നടക്കുക. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം നിർവഹിക്കും. എൽ.ജെ.ആർ.എഫ് അഡ്വൈസർ ഡോ സരോജ എ. എസ് അദ്ധ്യക്ഷത വഹിക്കും. ഡോ. എൻ.കെ ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ, കേരള ബാർ കൗൺസിൽ അംഗം അഡ്വ. പള്ളിച്ചൽ പ്രമോദ്, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അംഗം ഡോ. സുഹൃത്ത്കുമാർ തുടങ്ങിയവർ പങ്കെടുക്കും.