പെരുമ്പാവൂർ: സംസ്ഥാന കൃഷിവകുപ്പിന്റെ ജാതി കൃഷി പുനരുദ്ധാരണം പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്‌സിഡി നിരക്കിൽ ബഡ് ജാതി തൈകൾ ഒക്കൽ കൃഷിഭവനിൽ നിന്ന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമുള്ളവർ അപേക്ഷ, കരം അടച്ച രസീത് സഹിതം കൃഷിഭവനിൽ നവംബർ മൂന്നിനകം സമർപ്പിക്കണം. 2018-19 പ്രളയങ്ങളിൽ ജാതി പൂർണമായും നശിച്ച് പോയവർക്ക് മുൻഗണന ലഭിക്കും.