കൊച്ചി : സംഘപരിവാർ വംശഹത്യ രാഷ്ട്രീയത്തിനെതിരെ വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് ഇന്ന് വൈകിട്ട് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ പെൺപോരാട്ട പ്രതിജ്ഞ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് നിർവഹിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള കൊളാഷ്, പോരാട്ടഗാനം, മറ്റു വിവിധ ആവിഷ്‌കാരങ്ങളും ഇതോടൊപ്പം ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അസുറ , ജില്ലാ പ്രസിഡന്റ് ആബിദ വൈപ്പിൻ, ജില്ലാ ജനറൽ സെക്രട്ടറി രമണി കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.