പെരുമ്പാവൂർ: കേന്ദ്ര -സംസ്ഥാന സർക്കാരുടെ കർഷക ദ്രേഹം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സസ്യമാർക്കറ്റിനു മുന്നിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയ ധർണ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ് കിഴക്കുമശേരി ഉദ്ഘാടനം ചെയ്തു. വിൻസന്റ് റാഫേൽ, സാബു റാഫേൽ, കെ.ഒ. ജോസ്, കെ.എം.എ. സലീം, എം.ടി. പൗലോസ് എന്നിവർ സംസാരിച്ചു.