കൊച്ചി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണ വിഭാഗത്തിൽപെടാത്തവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്നും ഇതിനെതിരായി ചിലർ നടത്തുന്ന വിമർശനങ്ങൾ മതസൗഹാർദം തകർക്കാൻ ഇടയാക്കുമെന്നും നായർ യുവജന സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ സുനിൽ നായർ, ജോയിന്റ് സെക്രട്ടറി ഡോ ശ്രീജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.