പെരുമ്പാവൂർ: വാളയാർ പെൺകുട്ടികൾക്ക് നീതിതേടി രക്ഷിതാക്കൾ വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമരത്തിന് നവോത്ഥാന കർമ്മസമിതിയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാൻ സന്നദ്ധമാകണമെന്നും മാതാപിതാക്കൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി. യോഗം സമിതി പ്രസിഡന്റ് കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശിവൻ കദളി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് വർഗീസ്, പി.പി. ചന്തു, എം.കെ. അബേദ്കർ, എ.എ. ഷംനാദ്, കെ.വി. തങ്കപ്പൻ, എം.എ. കൃഷ്ൺകുട്ടി എന്നിവർ സംസാരിച്ചു.