vbn

കുറുപ്പംപടി : കോടനാട് സർവീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയിൽ ധനശ്രീ സ്വയം സഹായ സംഘവുമായി ചേർന്ന് കുട്ടാടം പാടശേഖരത്തിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം പ്രസിഡന്റ് വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്തു. സ്വയം സഹായ സംഘവുമായി ചേർന്ന് സഹകരണ ബാങ്ക് 16 ഏക്കറിലാണ് നെൽകൃഷിയിറക്കിയത്. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.കെ.പരമേശ്വരൻ, സുധീഷ്, ബെന്നി പാറപ്പുറം, സന്തോഷ് കുമാർ, ദിവ്യ അനൂപ് ,സെക്രട്ടറി നീതു ജി കൃഷണൻ, സ്വയം സഹായ സംഘം ഭാരവാഹികളായ മണി, ശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു.