കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനസമ്മതിയുള്ളവരെയും സേവന സന്നദ്ധരായ യുവാക്കളെയും സ്ഥാനാർത്ഥികളാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്ന് സേവ് കേരള മൂവ്‌മെന്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. എല്ലാ പാർട്ടികൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ കൈമാറുമെന്ന് അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. പി .ആർ. പത്മനാഭൻ നായർ, വൈസ് പ്രസിഡന്റ് ജലീൽ താനത്ത്, ട്രഷറർ ഇ.പി. നോയൽ എന്നിവർ പങ്കെടുത്തു.