കൊച്ചി: ഗിന്നസ് വേൾഡ് റെക്കാഡിനുവേണ്ടിയുള്ള മെഗാ സയൻസ് പരീക്ഷണത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. വിദ്യാർത്ഥികളുടെ നിരീക്ഷണപാടവവും വിശകലന ശേഷിയും ശാസ്ത്രാവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന ഭാരതിയാണ് മെഗാ സയൻസ് പരീക്ഷണം സംഘടിപ്പിക്കുന്നത്. ആരോഗ്യക്ഷമത, ആഹാര ശീലങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, ഇവ തമ്മിലുള്ള പരസ്പരബന്ധം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സമഗ്രമായ അവബോധം രൂപപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ആറുമുതൽ 11 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.vm.org