പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് പതിനാലാം വാർഡ് പൂയപ്പിള്ളി പാടത്ത് കൃഷി ചെയ്ത പൊക്കാളി നെൽകൃഷിയുടെ വിളവെടുപ്പ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.സി. നീലാംബരൻ, കൃഷി ഓഫീസർ ഉമാമഹേശ്വരി, കൃഷി അസിസ്റ്റന്റ് ശോഭി തുടങ്ങിയവർ പങ്കെടുത്തു.