ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ആലുവ - പെരുമ്പാവുർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം കവല മുതൽ ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ കൊച്ചിൻ ബാങ്ക് കവല വരെയുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന പി.ഡബ്ളിയു.ഡി റോഡാണ് ആധുനിക രീതിയിൽ പുനരുദ്ധരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.