
കോലഞ്ചേരി: ഓൺലൈൻ പഠന സൗകര്യം എല്ലായിടത്തും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിദ്യാ ദീപ്തി പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിലെ മുരിയ മംഗലം അങ്കണവാടിയിൽ ടിവി കൈമാറി. വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് അദ്ധ്യക്ഷനായി. അംഗങ്ങളായ റെജി ഇല്ലിക്കപ്പറമ്പിൽ, ലിസി അലക്‌സ്, ശാരദ ഗോപാലകൃഷ്ണൻ, അജി കൊട്ടാരത്തിൽ, ലിസി സാബു, കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ പുഷ്പനാഥ് എന്നിവർ സംബന്ധിച്ചു. എട്ട് പഞ്ചായത്തുകളിലെ എല്ലാ അങ്കണവാടികളിലും ടിവി നല്കും.കെ.എസ്.എഫ്.ഇ യുടെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ സഹായി പദ്ധതിയോടൊപ്പം എം.എൽ.എ യുടെ വികസന ഫണ്ടും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്.