ആലുവ: തിരക്കേറിയ മഹിളാലയം - തുരുത്ത് പാലത്തിലെ വൈദ്യുതി വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. സന്ധ്യ കഴിഞ്ഞാൽ പാലം കൂരിരുട്ടിലാണ്. പാലത്തിലെ വൈദ്യുതി വിളക്കുകൾ കത്തിക്കുന്നതിന് അധികൃതർ അനാസ്ഥ കാണിക്കുകയാണെന്നാണ് ആക്ഷേപം. പരസ്യദായകരുടെ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞ ശേഷമേ വൈദ്യുതി വിളക്കുകൾ പ്രകാശിക്കൂ. പാലത്തിലെ ഇരുട്ട് വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ ഇരുട്ടു മൂടിയ പാലം സാമൂഹ്യ വിരുദ്ധർ വിഹാരകേന്ദ്രമാക്കുന്നതായി ആക്ഷേപമുണ്ട്. തൊട്ടടുത്ത ചെവ്വര പാലത്തിലെ വൈദ്യുതി വിളക്കുകൾ കത്തുന്നുമുണ്ട്. പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.