കൊച്ചി : കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി അയ്യമ്പുഴയിലെ ജനവാസ മേഖലയിൽ കൃഷിഭൂമി ഉൾപ്പെടെ 220 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും തരിശായി കിടക്കുന്ന മറ്റുമേഖലകൾ ഇതിനായി കണ്ടെത്തണമെന്നും ജനകീയ മുന്നേറ്റ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച അവ്യക്തത നീക്കി കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ പ്രദേശവാസികൾ സമരവുമായി രംഗത്തെത്തുമെന്ന് അവർ പറഞ്ഞു. കൺവീനർമാരായ ബിജോയി ചെറിയാൻ, ജോസ് ചുള്ളിക്കാരൻ, രക്ഷാധികാരികളായ ഫാ. വർഗീസ് ഇടശേരി, ഫാ. ബിജോയ് പാലാട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.