കോലഞ്ചേരി: ബ്ലോക്ക് ജംഗ്ഷൻ കെ.എസ്.ഇ.ബി റോഡ് തുറന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിഷ അജി അദ്ധ്യക്ഷയായി. തോമസ് പാൽപ്പാത്ത്, ബെന്നി, ബിജു പുല്ലംകോട്ട്, വിജി ഡഗ്ലസ്സ് എന്നിവർ സംസാരിച്ചു .ബ്ലോക്ക് റോഡിൽ നിന്നും കോലഞ്ചേരി ടൗണിലേക്ക് നേരിട്ട് പ്രവേശിക്കുവാൻ കഴിയുന്ന ഒരു മിനി ബൈപ്പാസായി റോഡ് മാറും.ടൗണിൽ ഗതാഗത കുരുക്കുണ്ടായാൽ വലിയ വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് ഇതുവഴി കടന്നു പോകാൻ കഴിയും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.