
കരുമാല്ലൂർ: മറിയപ്പടിയിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രം ഭാഗീകമായി പൊളിച്ച സംഭവത്തിൽ കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വർഷങ്ങൾക്ക് മുമ്പ് പൊതുജന പങ്കാളിത്വത്തോടെ നിർമ്മിച്ചതാണിത്. പൊളിച്ച ഭാഗം ഉടൻ പണിയണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്വക്ഷ്യത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി.ഐ. കരീം, പി.എ. സക്കീർ, എ.എ. നസീർ, മേഹനനൻ കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.