
പള്ളുരുത്തി: കേബിൾ ടിവി ജോലിക്കിടയിൽ പോസ്റ്റിൽനിന്ന് വീണ് യുവാവ് മരിച്ചു. മട്ടാഞ്ചേരി പുതിയ പള്ളിക്ക് സമീപം പുതുക്കാട് പറമ്പിൽ പരേതനായ സിദ്ദിഖിന്റെ മകൻ ഷിഹാബാണ് (40) മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ തങ്ങൾനഗറിലാണ് സംഭവം. സുഹൃത്തിനൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം കൊവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് ചന്തിരൂർ പൊന്നാമ്പിള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ: ജറീന. മക്കൾ: ഷാരൂഖ്, ഷിജാസ്.