ഫോർട്ടുകൊച്ചി: നാനൂറ് കുടുംബങ്ങൾക്ക് ഭവനം ഒരുക്കുന്ന ഫോർട്ടുകൊച്ചി തുരുത്തി രാജീവ് ആവാസ് യോജന പദ്ധതിയിലേക്ക് സ്മാർട്ട് മിഷൻ അനുവദിച്ച 21 കോടി രൂപയ്ക്ക് അനുമതിയായെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ഇതോടെ ഈ പദ്ധതി കൂടുതൽ വേഗത്തിലാകും. പുനർ നിർമ്മിച്ച ഫോർട്ടുകൊച്ചി കൽവത്തി തുരുത്തി പള്ളി പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എം. സലിം, എം.എം. അബൂബക്കർ, ഷംല നജീബ് തുടങ്ങിയവർ സംബന്ധിച്ചു. ഡിവിഷനിലെ യോജന സേവനകേന്ദ്രം, വനിതാ പരിശീലന കേന്ദ്രം, ഹെൽത്ത് ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.