കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയത് വസ്തുനിഷ്ഠവും വിശദവുമായ പഠനം നടത്താതെയാണെന്ന് ലത്തീൻ കത്തോലിക്ക സമുദായ നേതൃയോഗം വിലയിരുത്തി. നീതിക്ക് വേണ്ടിയുള്ള പിന്നാക്ക സമുദായങ്ങളുടെ യോജിച്ച ശ്രമങ്ങളിൽ പങ്കുചേരാൻ ലത്തീൻ സമുദായം തീരുമാനിച്ചു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ്,ആന്റണി നെറോന, അഡ്വ. ഷെറി. ജെ. തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു