അങ്കമാലി: അങ്കമാലി നഗരസഭ മാർക്കറ്റ് നാളെ തുറക്കും .കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ പതിനാലിനാണ് നഗരസഭ മാർക്കറ്റ് അടച്ചത്. ഇന്ന് മാർക്കറ്റിൽ അണുനശീകരണമുൾപ്പെടെ ശുചീകരണപ്രവർത്തനം നടത്തും. മീൻ മാർക്കറ്റ് നവംബർ ഒന്ന് ശേഷമെ തുറക്കൂ. 25ന് അടച്ച പഴയ മാർക്കറ്റ് റോഡ് ശനിയാഴ്ച തുറക്കാനും തീരുമാനമായി. നിലവിൽ ഈ മേഖലയിൽ നിന്നും ക്വാറന്റൈയ്നിലായവർ പതിനാലു ദിവസം പൂർത്തിയാക്കണം. സെക്ടർ മജിസ്ട്രേറ്റ് പി.ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനങ്ങൾ.