court

കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. നിലവിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹർജികൾ പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിലാണ് ഈ കേസുകൾ വന്നിരുന്നത്. ഹർജികളിൽ വിശദമായ വാദം കേൾക്കേണ്ട സാഹചര്യമുള്ളതിനാൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയല്ലാതെ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ വെവ്വേറെ കേസ് രജിസ്റ്റർ ചെയ്യാനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ കത്തിൽ കേന്ദ്ര സർക്കാർ വേഗം തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.