കൊച്ചി : കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് ദുർഭരണത്തിനും മേയർക്കുമെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കോർപ്പറേഷന് മുന്നിൽ ധർണ നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഷിഹാബ്, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എസ്. പ്രകാശൻ, സുനിൽ റോയി, ആഷിക്ക് പി.ബി, ഷൈമോൻ, രാജേഷ്, അംബരീഷൻ എന്നിവർ സംസാരിച്ചു.