amma
അമ്മക്കിളിക്കൂട് പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന 45-ാമത്തെ വീടിന്റെ ശിലാസ്ഥാപനം കാഞ്ഞൂർ പാറപ്പുറം തെക്കുംഭാഗത്തു അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും വീട് നിർമ്മിക്കാൻ കഴിയാത്ത വിധവകൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന 45-ാമത്തെ വീടിന്റെ ശിലാസ്ഥാപനം കാഞ്ഞൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ നടന്നു. പാറപ്പുറം തെക്കുംഭാഗത്തു താമസിക്കുന്ന വിധവയായ ധന്യക്കും രണ്ടു പെൺ മക്കൾക്കുമായി നിർമ്മിക്കുന്ന വീടിന് അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിട്ടു. പഞ്ചായത്തു പ്രസിഡന്റ് എം.പി ലോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തു മെമ്പർ ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വത്സാ സേവ്യർ, ഗ്രേസി ദയാനന്ദൻ, സെബാസ്റ്റ്യൻ പോൾ, ഇ.പി. ഷമീർ, സജിപള്ളിപ്പാടൻ എന്നിവർ സംസാരിച്ചു.

അമ്മക്കിളിക്കുട് പദ്ധതിയിൽ 37 വീടുകൾ പൂർത്തീകരിച്ചു കൈമാറി. ഏഴ് വീടുകളുടെ നിർമ്മാണം നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണ്ണിക്കര, എടത്തല പഞ്ചായത്തുകളിലായി പുരോഗമിക്കുന്നു.