കാലടി: കാർഷിക മേഖലയെ കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുത്തു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള ഭീമ ഹർജിയുടെ ഒപ്പ് ശേഖരണം നടത്തി.പി.എൻ ഉണ്ണികൃഷ്ണൻ. വി.വി സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ വർഗീസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ .പി. ആന്റു, എന്നിവർ പങ്കെടുത്തു.