ആലുവ: റൂറൽ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി നിർമ്മിച്ച ബാഡ്മിന്റൻ കോർട്ട് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ആലുവ ക്വാർട്ടേഴ്‌സിനു സമീപം ആധുനിക രീതിയിലാണ് ക്വാർട്ട് ഒരുക്കിയിട്ടുള്ളത്.
പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും മാനസിക ഉല്ലാസം പ്രധാനം ചെയ്യുകയും, ശാരീരിക ക്ഷമത നിലനിർത്തുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നിരവധി പരിപാടികളാണ് റൂറൽ പൊലീസ് ആസൂത്രണം ചെയ്യുന്നത്. ഡി.വൈ.എസ്.പി മാരായ ആർ. റാഫി, ജി. വേണു, റജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.