അങ്കമാലി: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മൂക്കന്നൂർ പഞ്ചായത്തിലെ എടലക്കാട് ജംഗ്ഷനിൽ അനുവദിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു.മഞ്ഞപ്ര ചുള്ളി റോഡ് മൂക്കന്നൂർ ഏഴാറ്റുമുഖം റോഡുമായി സംന്ധിക്കുന്ന എടലക്കാട് ജംഗ്ഷനിൽ കുട്ടാടം തോടിന്റെ പാർശ്വഭാഗങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തികൾ നിർമ്മിച്ച് ജംഗ്ഷനിൽ റോഡിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും തോടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഫെൻസിംഗുകൾ സ്ഥാപിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വർഗ്ഗീസ്,ഗ്രേസ്സി റാഫേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ.വി. ബിബീഷ്, ഡെയ്‌സി ഉറുമീസ്വി എന്നിവർ പങ്കെടുത്തു.