പിറവം: നഗരസഭ പാഴൂർ നോർത്ത് ഡിവിഷൻ 27ലെ പാഴൂർ അമ്പലപ്പടി -കൊണത്താട്ടുത്താഴം റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി . രണ്ടടി വീതിയുണ്ടായിരുന്ന തൊണ്ട് 3 മീറ്റർ വീതിയിലാണ് റോഡാക്കിയത്. പ്രദേശവാസികളുടെ പതിറ്റാാണ്ടുകളായുള്ള ആവശ്യമായിരുന്നു ഇത്. കൗൺസിലർ ബെന്നി വി. വർഗീസിന്റെ ഇടപെടലിനെത്തുടർന്ന് നാലുവർഷം മുമ്പാണ് റോഡിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. സ്ഥലം ഏറ്റെടുത്തശേഷം അനൂപ് ജേക്കബിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് നടത്തിയത്. വാർഡിലെ ഏഴാമത്തെ മൺപാതയാണ് നവീകരിച്ച്ച് വാഹന ഗതാഗത യോഗ്യമാക്കി മാറ്റിയ ഈ റോഡ്.

അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബെന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്തൃസമിതി കൺവീനർ സോമൻ മംഗലത്ത്, കൺവീനർ തമ്പി ഇലവുംപറമ്പിൽ ,കെ.സി. തങ്കച്ചൻ, ഷാജി ഇലഞ്ഞിമറ്റം, തേക്കുംമൂട്ടിൽ തോമസ് എന്നിവർ പ്രസംഗിച്ചു.