അങ്കമാലി:നഗരസഭയുടെ നേതൃത്വത്തിൽ കോതകുളങ്ങര അടിപാതയോരത്ത് ജൈവ മാലിന്യ സംസ്കരണത്തിനായി ജൈവ ഇന്റർനാഷ്ണൽ എയറോബിക് യൂണിറ്റ് (തുമ്പൂർമുഴി മോഡൽ ) പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി ടീച്ചർ നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ പുഷ്പമോഹൻ ,കെ .കെ .സലി , കൗൺസിലർമാരായ ടി.വൈ എല്യാസ് ,ബിനു .ബി .അയ്യംമ്പിളളി ,ലീല സദാനന്ദൻ ,ലേഖ മധു ,സിനിമോൾമാർട്ടിൻ നഗരസഭ സെക്രട്ടറി ബീന .എസ് .കുമാർ തുടങ്ങിയവർ സംസാരിച്ചു.
അടിപ്പാതയോരത്ത് രണ്ട് യൂണിറ്റും, വേങ്ങൂർ ഡബിൾ പാലത്തിന് സമീപം ഒരു യൂണിറ്റുമാണ് സജ്ജമാക്കിയിട്ടുള്ളത്. 13 ലക്ഷത്തിൽപരം രൂപയാണ് അടങ്കൽ പാലക്കാട് ഐ. ആർ.ടി.സിക്കാണ് നിർമ്മാണ ചുമതല.