അങ്കമാലി: നിയോജകമണ്ഡലത്തിൽ മൂക്കന്നൂർ പഞ്ചായത്തിലെ മൂക്കന്നൂർ പ്രാഥമികാരോഗ്യകേന്ദ്രം, കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ഇതോടെ ആശുപത്രികളിലെ ഒ.പി. സമയം രാവിലെ 9 മുതൽ 6 വരെയാകും. ഡോക്ടർമാരുടെയും, നേഴ്‌സുമാരുടേയും സേവനവും ഈ സമയത്ത് ലഭ്യമാകും.