കൊച്ചി : ഇടപ്പള്ളി അമൃത സ്‌കൂൾ ഒഫ് ആർട്‌സ് ആൻഡ് സയൻസസിൽ കേരളപ്പിറവി, മലയാള ദിനാചരണത്തിന് നവംബർ ഒന്നിന് തുടക്കമാവും. ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. അച്യുത്ശങ്കർ എസ്. നായർ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.എ. അപ്പുക്കുട്ടൻ മലയാളദിനസന്ദേശം നൽകും. ഡോ.യു. കൃഷ്ണകുമാർ, ചന്ദ്രൻ പെരുമുടിയൂർ എന്നിവർ സംസാരിക്കും. മേന മേലത്ത്, രാഹുൽ മനോഹർ എന്നിവർ അക്കിത്തം സ്മരണ പുതുക്കും.