അങ്കമാലി: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 14 ദിവസമായി അടച്ച അങ്കമാലി നഗരസഭ മാർക്കറ്റ് ഇന്ന് തുറക്കും. ചെയർ പേഴ്സൺ എം.എ ഗ്രേസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സെക്ടർ മജിസ്ട്രേറ്റ് എ. ഓ ശ്രീലേഖ , ജനപ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ആരോഗ്യം, പൊലീസ്, ലേബർ എന്നീ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പഴയ മാർക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനങ്ങൾ 31-ാം തിയതി ശനിയാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കും. രണ്ടിടത്തും ഫയർഫോഴ്സിന്റെ നേതൃത്തത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയതിനു ശേഷമാണ് തുറക്കുന്നത്. രോഗികളുമായി സമ്പർക്കം പുലർത്തിയവർ 14 ദിവസത്തെ ക്യാറന്റെയിനു ശേഷം മാത്രമേ സ്ഥാപനങ്ങളിൽ പ്രവേശിക്കാവൂ എന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ അറിയിച്ചിട്ടുണ്ട്.