
മൂവാറ്റുപുഴ: ചുറ്റുമതിൽ നിർമ്മിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. റാക്കാട് നടപ്പേൽ പൈലിയുടെ മകൻ ജോർജാണ് (52) മരിച്ചത്. റാക്കാട് അഞ്ചുംകവലയിൽ പുതിയതായി ആരംഭിക്കുന്ന ഓയിൽമില്ലിൽ സിമന്റ് കട്ടയും കമ്പിയും ഉപയോഗിച്ചു മതിൽ കെട്ടുന്നതിനിടയിൽ തകർന്നുവീണ് പരിക്കേൽക്കുകയായിരുന്നു. ഉടനെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : ജാൻസി. മകൾ : അലീന ജോർജ്.