കോതമംഗലം: കോതമംഗലം റേഞ്ചിലെ നാലാം ഗ്രൂപ്പിലെ അഞ്ച് കള്ള് ഷാപ്പുകളുടെ പരസ്യ വില്പന നവംബർ 11 ന് രാവിലെ 10.30ന് എറണാകുളം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ജില്ലാ കളക്ടർ നടത്തും. വില്പനയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 10ന് കളക്ടറേറ്റ് ഹാളിൽ എത്തിച്ചേരണം. നിശ്ചിത തുക എൻട്രൻസ് ഫീസായി അടച്ച ശേഷം റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡോടുകൂടി വില്പന ഹാളിൽ പ്രവേശിക്കാം വില്പനയിൽ പങ്കെടുക്കുന്നവർ ഷാപ്പുകളുടെ ടെന്റർ തുകയ്ക്കുള്ളതും തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യവുമായ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരിൽ മാറാവുന്നത്) എന്നിവ എടുത്തിരിക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതൽ വിവരങ്ങളും എറണാകുളം ഡിവിഷൻ ഓഫിസിൽ നിന്നും ജില്ലയിലെ മുഴുവൻ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും ലഭ്യമാണ്.