മൂവാറ്റുപുഴ: ഭിന്നശേഷിക്കാർക്കായി പഞ്ചായത്തുകളിലും നഗരസഭകളിലും മെഡിക്കൽ ബോർഡ് സംഘടിപ്പിക്കുന്നു. ഇതിലേക്കുള്ള അപേക്ഷകൾ നഗരസഭകളിലും പഞ്ചായത്തുകളിലും നൽകാവുന്നതാണ് . നവംബർ 2-ന് മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം നഗരസഭകളിലും , 3ന് കല്ലൂർക്കാട്, ആവോലി ആയവന, 4ന് മാറാടി, പായിപ്ര, പാമ്പാക്കുട, 5ന് രാമമംഗലം, വാളകം, ഇലഞ്ഞി, 6ന് മഞ്ഞള്ളൂർ,മണീട്, പാലക്കുഴ, 7ന് തിരുമാറാടി, പൈങ്ങോട്ടൂർ, പാലക്കുഴ എന്നീ പഞ്ചായത്തുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കും. രാവിലെ 10മുതൽ വൈകിട്ട് 5 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മെഡിക്കൽ ബോഡിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാർ നിശ്ചിത തിയതികളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങലിൽ അപേക്ഷ നൽകേണ്ടതാണെന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ ബോഡ് നടക്കുന്ന തിയതികൾ അപേക്ഷകരെ പിന്നീട് അറിയിക്കുന്നതാണെന്നും സൂപ്രണ്ട് അറിയിച്ചു.