agri
അയ്യമ്പുഴയിൽ തരിശുനിലം ജൈവകൃഷിയിറക്കൽ പരിപാടിയുടെ ഉദ്ഘാടനം ടി. ഐ. ശശി നിർവഹിക്കുന്നു

കാലടി: കർഷക തൊഴിലാളി യൂണിയൻ അയ്യമ്പുഴ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലക്കോട് ജൈവ പച്ചക്കറി കൃഷി തുടങ്ങി. അഞ്ച് ഏക്കർ തരിശ് നിലം പാട്ട ത്തിനെടുത്താണ് കൃഷി തുട ങ്ങിയത്. പച്ചക്കറിയുടെ വിത്തിടൽ കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഐ ശശി നിർവഹിച്ചു . യൂണിയൻ ഏരിയ സെക്രട്ടറി എം .പി. അബു. ,ഏരിയ പ്രസിഡന്റ് എം .വി .പ്രദീപ്, കർഷക തൊഴിലാളി യൂണിയൻ അയ്യംമ്പുഴ വില്ലേജ് കമ്മറ്റി പ്രസിഡന്റ് സി .ജെ .തോമസ് , സെക്രട്ടറി പി സി പൗലോസ് , ലീല സജീവ്, ജോസ് മാത്യു , എം. പി .പൗലോസ്,ലിനോ ജോസ് എന്നിവർ പങ്കെടുത്തു .