ആലുവ: മാറമ്പിള്ളി എം. ഇ.എസ് കോളേജും താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ ചെൽസി ഫുട്‌ബാൾ ടീമിന്റെ വെൽനെസ് കൺസൽട്ടന്റ് വിനയ് മേനോൻ റോൾ ഒഫ് റിക്കവറി ഇൻ എലൈറ്റ് സ്‌പോർട്‌സ് എന്ന വിഷയത്തിൽ ക്ളാസെടുത്തു. എം.ഇ.എസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി സ്വാഗതവും താനൂർ ഗവണ്മെന്റ് കോളേജ് ഡിപ്പാർട്‌മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക സിന്ധു പി നന്ദിയും പറഞ്ഞു. കോൺഫെറൻസ് ഇന്ന് സമാപിക്കും. യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസറും സീനിയർ ഗൈനക്കോളജിസ്റ്റുമായ ഡോ. ഫെർഹാ സഈദ് ക്ളാസെടുക്കും.