പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കർഷക മിത്ര പദ്ധതിയുടെ ഭാഗമായി മെമ്പർമാരായ കർഷകർക്ക് 75 ശതമാനം സബ്സിഡിയോടെ വളം,കാലിത്തീറ്റ വിതരണം ആരംഭിച്ചു. തെങ്ങ് ജാതി കർഷകർക്ക് ഒരു വൃക്ഷത്തിന് മൂന്നു കിലോ കപ്പലണ്ടി പിണ്ണാക്ക്, രണ്ട് കിലോ എല്ലുപൊടി, ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മായം എന്നിവ 60 രൂപയ്ക്കും ക്ഷീര കർഷകർക്ക് ഒരു മാസത്തെ കാലിത്തീറ്റ സബ്സിഡിയോടെ 1000 രൂപയ്ക്കും വിതരണം ചെയ്യുന്നത്. നവംബർ 10 വരെയാണ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു.