
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 49-ാമത് വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.ഡി. ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാ കൗൺസലിംഗ് സെന്ററിന്റെ ഓൺലൈനിലൂടെയായിരുന്നു ക്ലാസുകൾ. പായിപ്ര ദമനൻ, ഡോ.ടി. ആർ. ശരത്, അഡ്വ. വിൻസെന്റ ജോസഫ്, ഡോ. സുരേഷ്‌കുമാർ എന്നിവർ ക്ലാസ് നയിച്ചു. കോ ഓർഡിനേറ്റർ കെ.കെ. മാധവൻ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.