പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വയലാർ സ്‌മൃതി ആചരിച്ചു. എഴുത്തുകാരി രവിത ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കവി ജയൻ പുക്കാട്ടുപടി, ഷിജി ഗസൽ, ഭാസി അമ്പുനാട്, രജികുമാർ ടി, സൂര്യ രജികുമാർ, കെ.ജെ. ജോർജ്, സെക്രട്ടറി മഹേഷ് കെ.എം, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, ജിനീഷ് പി.കെ തുടങ്ങിയവർ സംസാരിച്ചു. വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു.