കൊച്ചി: ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് ഹൃദയാഘാതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹ്രസ്വ ചിത്രം പുറത്തിറക്കുന്നു. സൈലൻസ് ഒഫ് ദി ഹെൽപ്പ് ലെസ് എന്ന ഹ്രസ്വ ചിത്രം ലോക സ്‌ട്രോക്ക് ദിനമായ ഇന്ന് യൂടൂബിലൂടെ റിലീസ് ചെയ്യും. കൊച്ചിയിൽ നിന്നുള്ള ഒരു കൂട്ടം സിനിമാ പ്രേമികളാണ് ഹിന്ദിയിൽ നിർമ്മിച്ച ചിത്രത്തിന്റെ അണിയറയിലുള്ളത്.
അഞ്ച് അംഗങ്ങളുള്ള ഏറ്റവും കുറഞ്ഞ ക്രൂ ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. സൂര്യകാന്ത് രാജ്കുമാർ, കൃഷ്ണകാന്ത് രാജ്കുമാർ എന്നിവരാണ് അഭിനേതാക്കൾ. രോഹിത് നാരായണനാണ് ഈ ഹ്രസ്വചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. ഇഹ്ജാസ് അസീസ് ഛായാഗ്രഹണവും എഡിറ്റിംഗും നടത്തി.