ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ കെ.എസ്.ഇ.ബി സൗര പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച പ്രഥമ സൗരോർജ്ജ നിലയം കോളനിപ്പടി പ്രാവിൻഷ്യൽ ഹൗസ് കോമ്പൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷയായി. കെ.എസ്.ഇ.ബി ഡപൂട്ടി ചീഫ് എഞ്ചിനീയർ എസ്.ബി. സുരേഷ് കുമാർ, സൗര പ്രൊജക്റ്റ് എഞ്ചിനീയർ ബി.വി. റസൽ, മിനി ഫ്രാൻസിസ്, റുക്സാന, മനോജ്, ഫാ. ജെയ്മോൻ എന്നിവർ പങ്കെടുത്തു.